![]() |
| image courtesy -www.azquotes.com |
ചില ദിവസങ്ങള്‍ അങ്ങനെയാണ്
..... മനസ്സിനെ ഒരു ചാറ്റല്‍ മഴയെന്ന പോലെ നനയ്ക്കും ...പക്ഷെ .. അതിന്റെ
കുളിരില്‍ മനസ്സ് ഒരു പാട്
സന്തോഷിക്കുകയും ചെയ്യും.കഴിഞ്ഞ കര്‍ക്കിടക വാവ് ബലി ദിവസം ഇപ്പോള്‍ എനിക്ക് അങ്ങനെ അനുഭവപെടുന്നു.
അന്നേ ദിവസം രാവിലെ തന്നെ അച്ഛനും അമ്മയും കാരണവന്മാര്ക്കുള്ള ബലി കര്‍മങ്ങള്‍ ഒക്കെ കഴിഞ്ഞു അടുക്കളയിലും
പറമ്പിലും വ്യാപ്രിതരായി
നടക്കുകയായിരുന്നു .
ലീവ് ദിവസമായതിനാല്‍ ഒരല്‍പ്പം
മടിയോടു കൂടി അല്പം വൈകി എണീറ്റു വരാന്തയില്‍ പേപ്പറും വായിച്ചു ഞാന്‍ സമയം
തള്ളുകയായിരുന്നു
“അച്ഛാ എന്തിനാ ആ ചോറൊക്കെ മുറ്റത്ത് 1വേറിയിരിക്കുന്നത്?”
അപ്പോളാണ് മോള് എണീറ്റു
ഉമ്മറത്തേക്ക് വന്നിരിക്കുന്നു എന്ന കാര്യം ഞാന്‍ അറിഞ്ഞതു .മുറ്റത്ത് പതിവില്ലാതെ ഇലയും ഉരുള ചോറും കണ്ടു അവളുടെ കൊച്ചു കണ്ണുകള്‍ അതില്‍ ഉടക്കി നില്‍ക്കുനുണ്ടായിരുന്നു
.
.അവളുടെ മനസ്സില്‍ ഇത്തരം
സന്ദര്‍ഭങ്ങളില്‍ ഏതു സംശയങ്ങള്‍ക്കുള്ള മറുപടിയും തരുന്ന ഒരു എന്സൈക്ലോപെഡിയ ആണ്
(ആകണം) ഞാന്‍!
“മോളേ.. അത് കര്‍ക്കിടക ബലി
ഇടുന്ന ദിവസമാണ് ഇന്നു .ഈ സമയം ഇങ്ങനെയൊക്കെ ചെയ്താല്‍ നമ്മുടെ മരിച്ചു
പോയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും കാക്കകളുടെ രൂപത്തില്‍ വന്നു ഈ ചോറൊക്കെ തിന്നും എന്നാണ് വിശ്വാസം”
“അപ്പൊ പിന്നെ എന്നെ എന്താ
വിളിക്കാഞ്ഞതു ...എനിക്കും ബലി ഇടുന്ന കാണണേനും”
"അതങ്ങനെ കാണാന്‍ മാത്രം
ഒന്നും ഇല്ല മോളു...അതിങ്ങനെ ചോറുണ്ടാക്കി അവിടെ അങ്ങനെ ഉരുട്ടി വെക്കുകയെ ഉള്ളൂ
.എന്നിട്ട് കാക്കയെ കൈ മുട്ടി വിളിക്കും..അത്രയെ
ഉള്ളൂ ".ഞാന്‍ കാര്യങ്ങള്‍ കുറച്ചു നിസ്സാരവല്ക്കരിക്കാന് ഒരു എളിയ ശ്രമം നടത്തി.
എന്നിട്ട് അപ്പൂപ്പനും
അമ്മൂമ്മയും വന്നോ ...കാക്കയായിട്ടു ?
“ഇതു വരെ വന്നില്ല ...ചിലപ്പോള്‍
കുറച്ചു വൈകി പോയതായിരിക്കും.മോളു പൊയ് വേഗം പല്ല് തേയ്ക്കു”
പത്രവായനയെ തടസ്സപെടുത്താതിരിക്കാനും കൂടുതല്‍
ചോദ്യങ്ങള്‍ മുള പോട്ടാതിരിക്കാനും ഞാന്‍
ഈ വക നമ്പറുകള്‍ മുന്‍പും അവള്‍ക്കു നേരെ പയറ്റിയിരുന്നു.
അപ്പോഴും അവളുടെ കണ്ണുകളില്‍
കൌതുകം വിട്ടു മാറിയിരുന്നില്ല
രാവിലത്തെ ചായയും പലഹാരവും
ഒക്കെ കഴിഞ്ഞു ഒന്ന് പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോളാണ് കിലോയ്ക്ക് അറുപതു
രൂപയും കൊടുത്തു വാങ്ങിയ നേന്ത്ര പഴത്തില്‍ ഒന്ന് ആ ബലിചോറിനിടയില് കിടക്കുന്നു .
സംഗതി ചെയ്യാന്‍
സാധ്യതയുള്ള ഒരേ ഒരാളെന്ന നിലയില്‍ പുത്രിയെ വിളിപ്പിച്ചു .
“നീ എന്താടി ഈ ചെയ്തു
വച്ചിരിക്കുനത് ? എത്ര രൂപയുടെ പഴം ആണെന്ന് അറിയാമോ നിനക്ക്? ഇങ്ങനെ ഒക്കെയാണോ
ചെറിയ കുട്ടികള്‍ ചെയ്യുന്നത് ?ദിനം തോറും ഉള്ള വില വര്‍ദ്ധനവിനോടുള്ള ദേഷ്യം ഞാന്‍
വളരെ വ്യക്തമായി അവിടെ പ്രദര്‍ശിപ്പിച്ചു .
"അച്ഛാ ..ഞാന്‍ അതു
അപ്പൂപ്പനും അമ്മൂമയ്ക്കും വച്ചതല്ലേ ....അവരു വരുമ്പം അതും കൂടി
കയിച്ചോട്ടെ..പാവം അമ്മൂമയും അപ്പൂപ്പനും അല്ലേ അച്ഛാ .. അവര്‍ക്ക് വിശക്കുന്നുണ്ടാവും
”
അതു കേട്ടതോടെ ഞാന്‍
പെട്ടന്ന് ഒന്ന് ഞെട്ടി.അവള് ഒരിക്കല്‍ പോലും കാണാത്തതും അറിയാത്തതും ആയ വ്യക്തികള്‍ക്ക് വേണ്ടി ആ പിഞ്ചു മനസ്സില്‍
നിന്ന് ഇങ്ങനെ ഒരു വര്‍ത്തമാനം ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.
ഞാന്‍ അറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീരു പൊടിഞ്ഞു . മോളെ കെട്ടിപിടിച്ചു
കുറെ നേരം അവിടെ നിന്ന് .കുഞ്ഞുങ്ങള്‍ എത്ര സ്നേഹ സമ്പന്നര്‍ ...എത്ര നിഷ്കളങ്കര്‍
....സമയ രഥങ്ങളില്‍ യാത്ര തുടങ്ങുന്ന
സമയങ്ങളില്‍ എപ്പോളോ ഞാനും ഇതു പോലെയൊക്കെ ആയിരുന്നിരിക്കും .എന്നാല്‍ യാത്രയുടെ
കയറ്റിറക്കങ്ങളില്‍ എന്റെ ചിന്തകളില്‍ നിന്ന് ആ വികാരങ്ങള്‍ എപ്പോളൊക്കെയോ കൈ മോശം വന്നു പോയിരിക്കുന്നു
.അതെന്നെ ഓര്‍മിപ്പിക്കാന്‍ ഒരു നേഴ്സറി വിദ്യാര്‍ത്ഥിനി തന്നെ വേണ്ടി വന്നു .
Child is the father of the man
*1= വിതറുക

കണ്ണുകളിൽ അറിയാതെ നനവൂറി വരുന്നത് ഞാനും അറിയുന്നു.. സാറ് വഴക്കു പറയുമ്പോൾ സങ്കടത്താൽ കുനിയുന്ന അതുവിന്റെ നിഷ്കളങ്കമുഖം എനിക്ക് ഊഹിക്കാൻ പറ്റും. എഴുത്ത് നന്നായിട്ടുണ്ട്, എന്നത്തെയും പോലെ
ReplyDeleteനന്ദി സീമ മാഡം
Deleteഗുരുക്കന്മാരേയും അപ്പൂപ്പന്മാരേയും സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള കുഞ്ഞി െന്റ മനസ്സിനെ പ്രോത്സാഹിപ്പിക്കൂ. എഴുത്ത് നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്ദി
Deleteഗുരുക്കന്മാരേയും അപ്പൂപ്പന്മാരേയും സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള കുഞ്ഞി െന്റ മനസ്സിനെ പ്രോത്സാഹിപ്പിക്കൂ. എഴുത്ത് നന്നായിട്ടുണ്ട്
ReplyDeleteഅതെ .... ബാല്യ കാലത്തേക്കാൾ നല്ല ഒരു കാലം ഇല്ല ജീവിതത്തിൽ ..... നിഷ്കളങ്കതയുടെയും,ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്റെയും മാത്രം ഒരു ലോകം ..... എഴുത്ത് നന്നായിട്ടുണ്ട് ......
ReplyDeleteThis comment has been removed by the author.
Deleteവായിക്കാനും മറുപടി എഴുതാനും കാണിച്ച മനസ്സിന് ഒരായിരം നന്ദി ദർശൻജി
DeleteChithari .. Mr.athuu...;)
ReplyDeleteChithari .. Mr.athuu...;)
ReplyDeleteനന്ദി ലിജിയാഛാ
ReplyDeleteഅതെ മോളാണിതിൽ താരം...!
ReplyDeleteനന്ദി ... സ്നേഹാശംസകളോടെ ..
Deleteനിഷ്കളങ്ക മനസ്സില്‍ നന്മ മാത്രമേ ഉണ്ടാകൂ..!!!
ReplyDeleteതീർച്ചയായും ... അഭിപ്രായങ്ങൾക്ക് സ്നേഹാശംസകളോടെ നന്ദി ..
Delete