Tuesday, December 16, 2014

അച്ഛന്‍ - ഓണ്‍ പ്രോബേഷന്‍





   A man is not complete until he has seen the baby he has made
                                                                     -samy davis



             സെപ്റ്റംബര്‍ 4 2010                                                                  

                                                                       
എന്‍റെ ജീവിതം ഈ തീയ്യതിയുടെ അപ്പുറവും ഇപ്പുറവും നിന്ന് നോക്കി കാണുന്നതായിരിക്കും കൂടുതല്‍ ഉചിതം . അപ്പുറത്ത് നിന്ന് നോക്കിയ ആള്‍ ഇപ്പുറത്തേക്ക് എന്തെങ്കിലും ആവശ്യത്തിനു വന്നു നോക്കിയാല്‍ ഒരു പിടിയും കിട്ടാതെ ചുറ്റി പോവുകയേ ഉള്ളൂ .  ഈയൊരു തീയതിയോടെ ഞാന്‍ ഒരു പുതിയ  ജീവിത വഴിതിരിവില്ലേക്ക് പതുക്കെ പ്രവേശിക്കുകയായിരുന്നു .ഈ ദിവസമാണ്  എന്‍റെ പ്രിയപ്പെട്ട 'അതു മോള്‍' എന്‍റെ അടുത്തേക്ക്  കടന്നു വന്ന ദിവസം .അവളെ  ആദ്യമായി  ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും ഒരു കുഞ്ഞു ടവലില്‍ പൊതിഞ്ഞു എന്‍റെ നേരെ നീട്ടിയപ്പോളാണ് മുഖദാവില്‍ നമ്മള്‍ ആദ്യമായി കാണുന്നത്. എന്‍റെ കയ്യില്‍ ഒരു പഞ്ഞി കട്ടി പോലെ പതിഞ്ഞിരുന്ന അവള്‍ ഒരു കരച്ചിലില്‍ കൂടെ എന്നെ അഭിവാദ്യം ചെയ്തു .കുറച്ചു  നേരം ആ കൊച്ചു രൂപത്തെ തന്നെ നോക്കിയിരുന്നപ്പോളേക്കും ആരൊക്കെയോ   അവളെ  എടുത്തു കൊണ്ട് പൊയ് കഴിഞ്ഞിരുന്നു. അതിനിടെ എപ്പോഴോ നേഴ്സ് വന്നു അവളെയും കൊണ്ട് അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകുകയും ചെയ്തു  . അതിനു ശേഷം ഹോസ്പിറ്റലിലെ കാര്യങ്ങളുമായി ഞാന്‍ തിരക്കിലുമായി  . അപ്പോഴേക്കും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും   സന്ദര്‍ശനവും....അങ്ങനെ   ആ ദിവസം  വളരെ പെട്ടന്ന് അങ്ങ്  പോയ്‌.







പിറ്റേ ദിവസം ഭാര്യയെ റൂമിലേക്ക്‌ മാറ്റുമ്പോള്‍ കൂടെ ആ കൊച്ചു രാജകുമാരി ഉറങ്ങി കൊണ്ട് സിസ്റെരുടെ കയ്യില്‍  കിടക്കുനുണ്ടായിരുന്നു .അവളെ എന്‍റെ കയ്യില്‍ ഏല്പിച്ചു സിസ്റ്റര്‍ ഭാര്യയെ കിടക്കയില്‍  കിടക്കാന്‍ സഹായിക്കാന്‍ പൊയ്.അപ്പോളാണ് ഞാന്‍ ആ കുഞ്ഞു രൂപത്തെ ശരിക്കും കാണുന്നത് .എന്നില്‍ നിന്നും ....എന്‍റെ ചോരയില്‍......ഒരു ജന്മം ......! സുക്ഷിച്ചു നോക്കിയപ്പോള്‍  എന്‍റെ പുറത്തു ഉള്ള ഒരു മറുകിനെ പോലെ ഒരു കൊച്ചു മറുക് അവളുടെ കുഞ്ഞു വയറിലും ഉണ്ട്.അത് കണ്ടപ്പോള്‍ കൌതുകകരമായ ഒരു  സന്തോഷം മനസ്സില്‍ നാമ്പിട്ടു   .ഇനി ഞാന്‍ എന്ന മനുഷ്യന് ഒരു പിന്‍തുടര്ച്ചകാരി ഉണ്ടായിരിക്കുന്നു .
 
അതോടു കൂടി എന്‍റെ ട്രെയിനിംഗ് പീരീഡ്‌ ആരംഭിക്കുകയായിരുന്നു !അച്ഛന്‍ എന്ന കോഴ്സ് പാസ്സാവാന്‍ വേണ്ട പല ട്രെയിനിംഗ് രീതികളും അവലംബിച്ച് കൊണ്ടുള്ള ഒരു സിലബസ്സുമായി എന്‍റെ മോള്‍  അതവിടെ ആരംഭിച്ചു .






ആദ്യ ഘട്ടം എന്ന നിലയിലുള്ള പരിശീലനമാണ് എനിക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുനത്   .ഉറക്കത്തില്‍ ആന ചവിട്ടിയാല്‍ പോലും ഉണരാത്ത  ഞാന്‍ ഒരു കൊച്ചു കരച്ചിലോടെ  കേട്ടാല്‍ ചാടി എണീക്കുന്നതായിരുന്നു ആദ്യം . മാത്രമല്ല ആ സ്പോട്ടില്‍ തന്നെ ഒരു പാട്ട് പാടാനും പഠിച്ചെടുക്കനമായിരുന്നു .ഇത്രയും കാലമായിട്ടും എന്‍റെ പാട്ട് കേട്ട് അനങ്ങാതെ കിടക്കുന്ന ഒരൊറ്റ വ്യക്തി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു .അതെന്‍റെ മോളാണ് [പാവം...വേറെ ഗത്യന്തരം ഇല്ലല്ലോ.കരഞ്ഞു കഴിഞ്ഞാല്‍ എന്‍റെ പാട്ട് കേള്‍ക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ടാണെന്നു തോന്നുന്നു ഞാന്‍ പാടിയാല്‍ മൂപ്പര് കരച്ചില്‍ ആ സ്പോട്ടില്‍ നിര്‍ത്തും] .കുളി മുറിയില്‍ മാത്രം പാട്ടുകള്‍ പാടിയ ഞാന്‍ താരാട്ടുപാട്ടുകള്‍ പഠിച്ചു എന്‍റെ കുഞ്ഞു രാജകുമാരിക്ക് വേണ്ടി  പബ്ലിക്‌ ആയി പാടാന്‍ തുടങ്ങി .പക്ഷെ ഇപ്പോളും എന്‍റെ വീട്ടുകാര്‍ക്ക് അത് അങ്ങ് മുഴുവനായും ഉള്‍കൊള്ളാന്‍ പറ്റിയിട്ടില്ല എന്നാണ് അവരുടെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുളത് .

ഒരിക്കല്‍ പോലും വീട്ടില്‍ എത്തുന്ന കാര്യത്തില്‍ കൃത്യ നിഷ്ടത  പാലിക്കാത്ത ഞാന്‍ കോളേജ് വിട്ടാല്‍ നേരെ വീട്ടില്‍ എത്താനുള്ള പതിവും ആരംഭിച്ചു.എന്നെ കാണുന്ന ആ മാത്രയില്‍പ്രകടിപ്പിക്കുന്ന ആ സന്തോഷം,ചിരി എല്ലാം ... അതിന്‍റെ ഏറ്റവും ശുദ്ധമായ അവസ്ഥയില്‍ പ്രകിടിപ്പിക്കുന്നത് കാണാനുള്ള ആഗ്രഹമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചതു.  .ആരുടെ മുന്നിലും മുട്ട് മടക്കാന്‍ പാടില്ല എന്ന് എന്‍റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പലപ്പോഴായി തെറ്റിക്കേണ്ടി വന്നിട്ടുണ്ട് (ക്ഷമിക്കണേ അച്ഛാ ....)പലപ്പോഴും ആ കുസൃതിക്കു വേണ്ടി മുട്ടുകള്‍ മടക്കി  ഞാന്‍ ആനയും പൂച്ചയും ...ഒക്കെ ആയി മാറേണ്ടി വന്നു . അതിനെല്ലാം സമ്മാനമായി അവള്‍ ആ പല്ലിലാത്ത മോണ  കാട്ടി എനിക്കൊരു ചിരി സമ്മാനമായി തരും .ആ നിഷ്കളങ്കമായ ചിരിയില്‍ കൂടെ പകര്‍ന്നു കിട്ടുന്ന ഊര്ജമയിരുന്നു എന്‍റെ അച്ഛന് കൊടുത്ത വാക്കുകള്‍ എനിക്ക് തെറ്റിക്കാന്‍ പ്രജോദനം ആയിട്ടുള്ളത് .  
  
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു .ഒരു  ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം .അവിടെ ഉള്ള കൊച്ചിനെ അവര്‍ “ഇതാ മോന്‍റെ മാമന്‍ “ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ അങ്ങ് വച്ച് തന്നു .ഞാന്‍ മാമന്‍ ആയതു കൊണ്ട് ആ അധികാരത്തോടെ ഞാന്‍ അവനെ എടുത്തു. എന്‍റെ ആ ഭാവം അവനു തീരെ പിടിച്ചില്ല എന്ന് തോന്നുന്നു ,അവന്‍ അപ്പം തന്നെ എന്‍റെ മേല്‍ മൂത്രം ഒഴിച്ച് പ്രതിഷേധിച്ചു .അങ്ങനെ ഒരു സംഭവം എന്‍റെ ജീവിതത്തില്‍ ആദ്യമായിരുന്നു .ഞാന്‍ അന്ന് എത്ര വട്ടം കുളിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മയില്ല .അതൊക്കെ പലിശ ചേര്‍ത്ത് എന്നെ കൊണ്ട് അനുഭവിപ്പിച്ചു എന്‍റെ മോള്‍.   കാര്യങ്ങളെല്ലാം ജീവിതത്തിന്‍റെ ഭാഗമായി എപ്പോളോ മാറി കഴിഞ്ഞിരിക്കുന്നു ! നമ്മള്‍ ചെയ്ത പണിക്കുള്ള കൂലി സ്വല്പം വൈകിയാലും കിട്ടാതിരിക്കില്ല എന്ന ഹൈപോതിസിസ് ശരി വയ്ക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍  .

ഇങ്ങനെ എത്ര എത്ര പാഠങ്ങളാണ് ഞാന്‍ ഇപ്പോള്‍  പഠിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം പ്രാഥമിക പാഠങ്ങള്‍ മാത്രമാണ് പോലും .നമ്മുടെ പപ്പുവേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ..”ഇതു ചെറുത്‌ .ഇനി എന്തോരം കാണാന്‍ കെടക്കണ്”  .ഒരു കാര്യമുണ്ട് കേട്ടോ ...പതിവില്‍ നിന്നും വിപരീതമായി  ഈ പഠനത്തില്‍ നിന്നും  കിട്ടുന്ന ആനന്ദം വാക്കുകള്‍ക്ക് അതീതമാണ്.ഒരിക്കലും ഞാന്‍ എന്നെ സ്വപ്നത്തില്‍ പോലും  പ്രതിഷ്ടിച്ചിട്ടില്ലാത്ത സ്ഥാനങ്ങള്‍ എനിക്ക് ലഭ്യമാക്കി തരാന്‍ ഈ  പാഠങ്ങള്‍ പഠിക്കാന്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആണ് .ഞാന്‍ ....എന്‍റെ ... എന്ന  ചിന്തയില്‍ വിടരുന്ന ഒരായിരം സ്വപ്നങ്ങളെ നിറമുള്ളവയാക്കി നമ്മുടെതാക്കിയ  എന്‍റെ കൊച്ചു സുന്ദരീ...എന്‍റെ പ്രിയപ്പെട്ട ‘അതു’ മോള്‍ക്ക്‌ ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു .


Fathers  are not born..Men grew into fathers and fathering is a very important stage of their development
                                                                  -David Gottessman
                                                                                                                                                                          

NB. അവള്‍ വലുതായി ഇതു വായിക്കാന്‍ ഇടയായാല്‍ മിക്കവാറും ഞാന്‍ കിരീടം സിനിമയില്‍ തിലകന്‍ ചേട്ടന്‍ ക്ലൈമാക്സില്‍ പറയുന്ന ആ ഡയലോഗ് പറയേണ്ടി വരും “കത്തി താഴയിട് മോളെ .. നിന്‍റെ അച്ഛനാടി പറയുന്നത് ......”

14 comments:

  1. Athu ne Pati blog oke varan thuda giyalo 😃

    ReplyDelete
    Replies
    1. കാലം പോയ പോക്കേ ..... :-)

      Delete
  2. വായിക്കുമ്പോള്‍ കണ്ണ് നിറയുന്നു.. ഒരു അച്ഛന്‍ മകള്‍ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തന്റെ പതിവുകളും ശൈലികളും ഒരു പെണ്‍ജന്മത്തിന് വേണ്ടി മാറ്റിയെഴുതുകയും ഉപാധികളില്ലാതെ അവളെ സ്നേഹിക്കുകയും ചെയ്യുക..ഒരച്ഛനു മാത്രേ അതിനു പറ്റൂ..സാറിനും അതുമോള്‍ക്കും എല്ലാ ഭാവുകങ്ങളും..

    ReplyDelete
    Replies
    1. അഭിപ്രായം രേഖപെടുത്തിയതിനു ഒരായിരം നന്ദി സീമ മാഡം ! നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ എഴുതാന്‍ ഊര്‍ജം തരുന്നു .ഒരിക്കല്‍ കൂടി ഒരായിരം നന്ദി !!

      Delete
  3. നല്ല ഭാഷ..
    പിന്തുടരാനൊരു ലിങ്ക് കൊടുക്കൂ..
    കരുത്തുറ്റ വരികളോടെ മുന്നോട്ടു നീങ്ങൂ..

    ReplyDelete
    Replies
    1. പ്രിയ സഹോദരാ ... ഇതു വായിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയതില്‍ ഒരു പാട് സന്തോഷം ...പ്രജോധനാത്മകമായ വാക്കുകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ എന്നെ കൂടുതല്‍ ശക്തനാക്കിയേക്കാം! സ്നേഹാശംസകളോടെ ...നന്ദി !!

      Delete
  4. Kunju rajakumariyeyum avalude achaneyum orupadu ishtayi

    ReplyDelete
  5. Kunju rajakumariyeyum avalude achaneyum orupadu ishtayi

    ReplyDelete
  6. താങ്കൾ അനുഭവിക്കുന്ന സന്തോഷവും നിര്‍വൃതിയും ഓരോ വാക്കുകളിലും തൊട്ടെടുക്കാം..!!
    ഇതു വായിച്ചിട്ട് എനിക്കും സന്തോഷമായി..!!

    ReplyDelete
    Replies
    1. പ്രിയ കല്ലോലിനിക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം .... സ്നേഹാശംസകളോടെ ...

      Delete
  7. രണ്ട് പെൺമക്കളുടെ അപ്പനായ ഞാൻ ഇതു വായിച്ചപ്പോൾ 15 കൊല്ലം പിറകോട്ട് പോയി. എന്റെ മൂത്ത മകളെ അവളുടെ അമ്മ ദുബൈ എയർപോർട്ടിൽ വെച്ച് കൈയ്യിലേക്ക് തന്നപ്പോൾ തോന്നിയ അതെ ഫീൽ .. കൺകോണിൽ എവിടെയോ ഒരു നനവ് ... നന്നായിരിക്കുന്നു എഴുത്ത്

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ ഒരു പാടു സന്തോഷം .ജീവിതം പലപ്പോഴും കടന്നു പോകുന്ന ഹേർപിൻ വളവുകളിൽ ഒന്നായിരുന്നു ഇത് സസ്നേഹം ....

      Delete
    2. എഴുത്ത് ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ ഒരു പാടു സന്തോഷം .ജീവിതം പലപ്പോഴും കടന്നു പോകുന്ന ഹേർപിൻ വളവുകളിൽ ഒന്നായിരുന്നു ഇത് സസ്നേഹം ....

      Delete